ദരിദ്രവാസികൾ ഉണ്ടായിരിക്കേണ്ടത് കമ്യൂണിസത്തിൻ്റെയും ഫാസിസത്തിൻ്റേയും നിലനിൽപ്പിനുള്ള അടിസ്ഥാന ആവശ്യമാണ്. അതിനവർ ചെയ്യുന്നത് ഇടത്തരക്കാരായ ഭൂരിപക്ഷ ജനതയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ദരിദ്രരെ പരിഗണിച്ച് ഉയർത്തുന്നതായി ഭാവിക്കുകയും യഥാർത്ഥത്തിൽ സമ്പന്നരെ താലോലിച്ച് അക്രമാസക്തമായ സാമൂഹീക അന്തരീക്ഷം സൃഷ്ടിച്ച് സംരക്ഷിച്ച് നിലനിർത്തുകയും ചെയ്യുക എന്നതാണ്. ഭാരതത്തിൽ നരേന്ദ്ര മോദിചെയ്യുന്നതും കേരളത്തിൽ കെ.വിജയൻ ചെയ്യുന്നതും ഇതേ കാര്യമാണ്. മാർക്സിസവും ഫാസിസവും ഒരേ നാണയത്തിൻ്റെ രണ്ട് വശങ്ങളല്ല, ഒരേ നാണയം തന്നെയാണ്. നോക്കൂ ഇന്ന് മുതൽ കേരളം അതി ദരിദ്രരില്ലാത്ത നാടാണ് എന്ന് നാട്യക്കാരായ മൂന്ന് സമ്പന്ന സിനിമാ നടൻമാരെയും തങ്ങൾക്കറിയാത്ത ക മ്യൂണിസത്തെ കുറിച്ച് തങ്ങൾക്കറിയാവുന്ന വ്യാജങ്ങൾ വിളമ്പുന്ന സിനിമ നടികളെയും സാക്ഷി നിർത്തി വിജയൻ എന്ന, തടിയനങ്ങി ഒരു പണിയും ചെയ്തിട്ടില്ലാത്ത ഒരാൾ പ്രഖ്യാപിക്കുകയാണ്. അതു കണ്ട് അർമ്മാദിക്കുകയാണ് ബിപിഎൽ ലിസ്റ്റിൽ പെട്ട കുറച്ചു പേർ. സ്വന്തം കഞ്ഞിയിലേക്ക് മണ്ണ് വാരിയിടാൻ പാവം മനുഷ്യരെ പ്രാപ്തമാക്കുന്ന ഒന്നാം തരം തട്ടിപ്പായ കമ്യൂണിസത്തിൽ വിശ്വസിക്കുന്ന പാവങ്ങളാണ് ഈ വഞ്ചനയിൽ കുടുങ്ങി സ്വയം തകരാൻ പോകുന്നത്. അവർ പറയും
ക്ഷേമ പെൻഷൻ 2000 രൂപയാക്കിയില്ലേ? ആക്കി.പക്ഷെ ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രിയെങ്കിൽ 5000 എങ്കിലും ആകേണ്ട സ്ഥാനത്താണ് ഈ രണ്ടായിരം നക്കാപ്പിച്ച വിജയൻ എറിഞ്ഞിട്ടു കൊടുക്കുന്നത്. വിവിധയിനങ്ങളിലായി പലതരത്തിലുള്ള പെൺഷനുകൾ ചേർത്ത് 1200 രൂപയാക്കിയ ശേഷമാണ് 10 വർഷം മുൻപ് ഉമ്മൻ ചാണ്ടി അധികാരം വിട്ടത്. 10 വർഷം കഴിയാറാകുമ്പോൾ ആണ് കെ.വിജയൻ പല തിരഞ്ഞെടുപ്പ് ഘട്ടത്തിലായി അത് 2000 ൽ എത്തിച്ചത്. മുൻപ് ഒരാൾക്ക് തന്നെ പലതരം പെൻഷൻ നൽകിയിരുന്ന കാലത്ത് പോലും വർധന നൽകിയിരുന്നു. ആ നിരക്ക് പരിശോധിച്ചാൽ ഇന്ന് ഒരാൾക്ക് കുറഞ്ഞത് 5000 രൂപ നൽകേണ്ടതാണ്. പക്ഷെ വിജയൻ വന്ന് എല്ലാ പെൻഷനുകളും കൂടി ഏകീകരിച്ച് ഒന്നാക്കി ഉരുട്ടി തള്ളി അണ്ണാക്കിലേക്ക് തിരുകുന്ന സംഖ്യയാണ് 2000 രൂപ. അതും വാങ്ങി തിന്നിട്ട് വിജയൻ മനോഹരൻ എന്ന് പാടുന്നവൻ്റെ സ്ഥിര ബുദ്ധി പോയെന്ന് വിജയനറിയാം. ഇത്തരം മണ്ടൻമാരാണ് വിജയൻ്റെ അസറ്റ്. ഇനി
ആശമാർക്ക് 1000 രൂപ ഓണറേറിയം വർധിപ്പിച്ചത് നോക്കാം. 270 ദിവസമായി ആശമാർ ശമ്പള വർധനയ്ക്കായി സമരം തുടങ്ങിയിട്ട്. തിരിഞ്ഞു നോക്കാത്ത കെ.വിജയൻ തിരഞ്ഞെടുപ്പ് വിജ്ഞാപനം അടുക്കാറായപ്പോൾ കൂട്ടി നൽകിയത് വെറും 1000 രൂഭാ. അത് കൂട്ടി വാങ്ങുമ്പോൾ ആശമാർച്ചുമക്കേണ്ട ഭാരം നാലിരട്ടിയായിരിക്കും.
അങ്കണവാടി ഹെൽപ്പർ/വർക്കർമാർക്ക് എന്നിവർക്ക് 1000 കൂട്ടിയതാണ് അടുത്ത തട്ടിപ്പ് . 5 വർഷം മുൻപെങ്കിലും നൽകേണ്ട വർധനയാണ് ഇപ്പോൾ നൽകുന്നത്.
ഗസ്റ്റ് ലക്ചറർമാർക്ക് 2000 കൂട്ടിയെന്നാണ് പറയുന്നത്. സ്ഥിര നിയമനം നടത്തുന്നില്ലാത്ത വിജയൻ്റ സർക്കാർ ഈ ഗസ്റ്റ് ലെക്ചറർമാർക്ക് നിസാര തുകയാണ് കൊടുക്കുന്നത്. ലക്ഷത്തിൻ്റെ ചുറ്റുവട്ടത്ത് ശമ്പളം വാങ്ങുന്ന സ്ഥിരം ജോലിക്കാർക്ക് നൽകുന്നതിൻ്റെ നാലിൽ ഒന്ന് വരില്ല ഇപ്പോൾ ഇവർക്ക് കിട്ടുന്ന പ്രതിഫലം. സ്ഥിരം ശമ്പളം തീനികൾക്ക് ആനുകൂല്യ പെരുമഴയാണ്. ഗസ്റ്റിന് തൊട്ടു നക്കാൻ അച്ചാറ് പോലും വാങ്ങാൻ ശമ്പളം തികയില്ല. സ്ഥിരക്കാരൻ ശമ്പളം വിഴുങ്ങി ചട്ടപ്പടി നടത്തുന്ന തൊഴിലിൻ്റ നാലിരട്ടി പണി ഈ ഗസ്റ്റുകൾ ചെയ്യണം, പ്രീ പ്രൈമറി ടീച്ചർമാർ/ ആയമാർക്ക് 1000 കൂട്ടിക്കൊടുക്കും എന്നതാണ് കെ.വിജയൻ്റെ മറ്റൊരു കോമഡി. സ്ഥിരപ്പെടുത്താൻ ഒരു ഉത്തരവിറക്കാൻ വിജയന് 10 വർഷമായി പറ്റിയിട്ടില്ല. എന്നിട്ടാണ്. സ്ത്രീസുരക്ഷ പെൻഷൻ 1000, ജീവനക്കാർക്ക് ഒരു ഗഡു ഡിഎ, നിർദ്ധന യുവാക്കൾക്ക് 1000 രൂപ എന്ന കോമഡിയാണ് മറ്റൊന്ന്. തൊഴില് കൊടുക്ക് വിജയാ. പത്തുകൊല്ലമായില്ലേ കുടുംബത്തോടെ നികുതിപ്പണം തിന്നും കാറിലും വിമാനത്തിലും കറങ്ങിയും മുന്നിൽ നിന്നും പിന്നിൽ നിന്നും സ്വപ്ന സുന്ദരികൾ കാതിൽ കിന്നാരം പറയുന്നത് കേട്ട് സുഖിച്ചും കസേരയും കൊണ്ടു നടക്കാൻ തുടങ്ങിയിട്ട്. 10 പേർക്ക് യോഗ്യതയ്ക്കനുസരിച്ച് ജോലി കൊടുക്കാൾ കഴിയാത്ത ഒരു ഭരണാധികാരിയുടെ നാറിയ സിദ്ധാന്തമാണ് 1000 രൂപ. പട്ടിക്ക് എറിഞ്ഞു കൊടുക്കുന്നതു പോലെ കിട്ടുന്ന ഈ ആയിരം രൂപ വ്യാജമായി തിരുകി കയറ്റി തൊഴിൽ തട്ടിപ്പു നടത്തുന്നവനുള്ള സംരക്ഷണമാണ്. നെല്ലിന്റെ താങ്ങുവില 30 രൂപയെ പറ്റി പറഞ്ഞാൽ താങ്ങ്ങ് തന്നെ നാണം കെടും. നെല്ല് വാങ്ങി ഉണക്കി കുത്തി അരിയാക്കി വിൽക്കാനും കർഷകരെ രക്ഷിക്കാനും 10 കൊല്ലമായിട്ടും പറ്റാതെ നക്കാപ്പിച്ച കൊടുത്ത് വിലയും നൽകാതെ താങ്ങുവില ന്യായം പറയുന്നവൻ്റെ ഭരണമികവിനെ സമ്മതിക്കണം. റബറിന്റെ താങ്ങുവില 200 രൂപയാക്കുമത്രെ! വിജയൻ 5 കൊല്ലം മുൻപ് പറഞത് ഇങ്ങനെയല്ല. 250 രൂപയെന്നാണ്. മാസപ്പടി കീശയിലും ഷൂസ് അമേരിക്കയിലുമായതിനാൽ വിജയന് 200 ൽ എത്തിക്കാൻ ഇപ്പാൾ ആണ് സാധിച്ചത്. എന്നിട്ട് ഗീർവാണം അടിക്കുന്ന വിജയനും അടിമകളുമാണ് ഈ കേരളപ്പിറവി ദിനത്തിലെ കോമഡി.
വിജയൻ ഭരിച്ച കഴിഞ്ഞ 10 വർഷത്തിനിടയിൽ,
1.കറന്റ് ബില്ല് പലയിരട്ടി വർധിപ്പിച്ചു.
2.പെട്രോൾ സെസ്സ് കുടിച്ചേർത്ത് വില 108 വരെ എത്തിച്ചു.
3.വീട്ട്കരം വർധിപ്പിച്ച് നാലിരട്ടിയാക്കി.
4.വെള്ളക്കരം വർധിപ്പിച്ച് വെള്ളം കുടിക്കാൻ പറ്റാത്ത അവസ്ഥയിലാക്കി..
5.വീട്പണിയാനുള്ള പെർമിറ്റ് ഫീ വികസിപ്പിച്ചു വീട് പണിയാൻ പറ്റാത്ത വിധമാക്കി.
6.ലോട്ടറി മേഖല മുടിപ്പിച്ചു
7.ഭൂനികുതി പലയിരട്ടി കൂട്ടി
8.രെജിസ്ട്രേഷൻ ഫീ പലയിരട്ടിയാക്കി
9.തൊഴിൽ_ഇല്ലായ്മ ഏറ്റവും ഉയർന്ന നിലയിൽ.
10.കേരളത്തിന്റെ_പൊതു കടം എത്രയായെന്ന് വിജയന് പോലും കണക്ക് കൂട്ടാൻ പറ്റുന്നില്ല.. കേരളത്തിലെ പൊതുകടം1,52,000 കോടിയിൽ നിന്നും 9വർഷം കൊണ്ട് 9 ലക്ഷം കോടിയായി വൻ വികസനം ഉറപ്പാക്കി
11.ബീവറേജ് ബാർ തുടങ്ങിയവ കൂടുതൽ ആയി തുറന്നു.പകരം സർക്കാർ സ്കൂളുകൾ പൂട്ടി.
12.മദ്യത്തിന്റെ വില ക്രമാതീതമായി വർധിപ്പിച്ചു.
13.ഉപ്പ്_മുതൽ_കർപ്പൂരം വരെ ഉള്ള എല്ലാ ആവശ്യ വസ്തുക്കളുടെയും വില പലയിരട്ടി വർധിപ്പിച്ചു.
14.സപ്ലൈകോയിൽ ആവശ്യ വസ്തുക്കൾ ഇല്ലാ എന്നാ ബോർഡ് സ്ഥിരമാക്കി.
15.നാട്ടിലെ വികസനം കാരണം യുവ തലമുറ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം പത്തിൻ മടങ് വർധന രേഖപെടുത്തുന്നു.
16.അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ബലാൽസംഘങ്ങളുടെയും എണ്ണം കേരളത്തിൽ ക്രമാതീതം ആയി ഉയർന്നു.
17.മയക്കു മരുന്നിനു അടിമകൾ ആകുന്ന യുവാക്കളുടെ എണ്ണം ക്രമാതീതം ആയി വികസിക്കുന്നു. യൂണിവേഴ്സിറ്റികളിൽ 40% സീറ്റുകൾ പഠിക്കാൻ കുട്ടികളില്ലാതെ ഒഴിഞ്ഞ് കിടക്കുന്നു..
18.തിരുത തോമക്ക് ഡൽഹിയിൽ വികസനം ഉറപ്പാക്കി.ലക്ഷങ്ങൾ ശമ്പളവും ചെലവും.
19.ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന
പി എസ് സിചെയർമാൻ്റെ ശമ്പളം മാസം 4 ലക്ഷമായി വികസിപ്പിച്ചു .
20.ഹരിത കർമ്മ സേന എന്ന പേരിൽ ജനങ്ങളുടെ കയ്യിൽ നിന്നും മാസംതോറും പണം കൊള്ളയടിക്കുവാൻ കൊള്ള സേനയെ ഉണ്ടാക്കി 300 രൂപ കരമടക്കുന്നവന്റെ വീട്ടിൽ നിന്നും മാസം 60 രൂപ പിടിച്ചു വാങ്ങുന്നു.
21.നോക്കുകൂലി സജീവമായി നിലനിൽക്കുന്ന ലോകത്തിലെ ഒരേയൊരു പ്രദേശമായി കേരളത്തെ ഉറപ്പിച്ചു.
22.പൊതു ജനങ്ങൾ തെണ്ടി കൊടുത്ത ഫണ്ടുകൾ വരെ മുക്കി.
23.സഹകരണ ബാങ്കുകളും ശബരിമല_അമ്പലങ്ങളും കൊളളയടിച്ചു നേതാക്കൾ.
ഇനി പറയേണ്ടത് ജനമാണ് . കിട്ടുന്ന നക്കാപ്പിച്ച മതിയോ തനിക്കെന്നും ഈ കഴിവുകെട്ട ഭരണത്തെ തൂത്തെറിഞ്ഞ് നല്ലൊരു ജനാധിപത്യ സർക്കാർ എത്തണം. ജനം തീരുമാനിക്കണം.
K. Vijayan said that the Nakkappicha has been thrown, buy it and vote quickly. The slaves are also excited.























